ജയിക്കാൻ മറന്ന ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷയ്ക്ക് എതിരെ

Img 20210124 121351

ഐ എസ് എല്ലിൽ വിജയ വഴിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന ബെംഗളൂരു എഫ് സി ഇന്ന് വീണ്ടും ഇറങ്ങുകയാണ്. ഒഡീഷയാണ് ബെംഗളൂരു എഫ് സിയുടെ എതിരാളികൾ. അവസാന ആറു മത്സരങ്ങളിലും വിജയമില്ലാതെ നിൽക്കുകയാണ് ബെംഗളൂരു. ആറിൽ അഞ്ചു മത്സരങ്ങളും അവർ പരാജയപ്പെടുകയും ചെയ്തിരുന്നു‌. നൗഷാദ് മൂസെ പരിശീലകനയിട്ടും ഇതുവരെ വിജയം ലഭിച്ചിട്ടില്ല.

എന്നാൽ ഇന്നത്തെ എതിരാളികളായ ഒഡീഷക്ക് എതിരെ ബെംഗളൂരുവിന് നല്ല റെക്കോർഡാണ്. ഒഡീഷയ്ക്ക് എതിരെ കളിച്ച എല്ലാ മത്സരങ്ങളും ബെംഗളൂരു എഫ് സിയാണ് ഇതുവരെ ജയിച്ചിട്ടുള്ളത്. ബെംഗളൂരു നിരയിൽ സിസ്കോ ഹെണാണ്ടസ് ഇന്ന് അരങ്ങേറ്റം നടത്തും. ഒഡീഷ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്. ആകെ ഒരു മത്സരമാണ് അവർ ഈ സീസണിൽ ജയിച്ചത്. രാത്രി 7.30നാണ് ഈ മത്സരം നടക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ ഹൈദരബാദിനെയും നേരിടും.

Previous articleവിജയ് ഹസാരെ ട്രോഫിയ്ക്കുള്ള മുംബൈ ടീം സെലക്ഷന് തന്നെ അനുവദിക്കണമെന്ന് സലീല്‍ അങ്കോള
Next article“കാണുന്നത് താൻ പറയും, അതിനു പറ്റില്ല എങ്കിൽ ബാഴ്സലോണ വേറെ പരിശീലകനെ വെക്കട്ടെ”