വലൻസിയയുടെ സ്റ്റാർ സ്‌ട്രൈക്കറും ലോകകപ് താരവുമായ റോഡ്രിഗോ മൊറേനോയെ ആവശ്യമുള്ളവർ താരത്തിന്റെ റിലീസ് ക്ലോസ് തുകയായ 120 മില്യൺ യൂറോ തുക മുഴുവനായും മുടക്കേണ്ടി വരുമെന്ന് സ്പാനിഷ് ക്ലബ് വലൻസിയ. കഴിഞ്ഞ സീസണിൽ ലാലിഗയിൽ 16 ഗോളുകൾ നേടിയ താരത്തെ പല മുൻനിര ക്ലബുകളും നോട്ടമിട്ടിരുന്നു.
റോഡ്രിഗോ റയൽ മാഡ്രിഡിലേക്ക് ചേക്കേറും എന്ന് വാർത്തകൾ വന്ന സമയത്താണ് വലൻസിയ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. “റോഡ്രിഗോയുമായി സീസൺ തുടങ്ങാനാണ് ഞങ്ങൾ പ്ലാൻ ചെയുന്നത്, പക്ഷെ ആർക്കെങ്കിലും താരത്തെ സ്വന്തമാക്കണമെന്നുണ്ട് എങ്കിൽ അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് തുകയായ 120 മില്യൺ യൂറോയും നൽകേണ്ടി വരും” – വലൻസിയയുടെ ഹെഡ് കോച്ച് മർസെലിനോ പറഞ്ഞു.
റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ വളർന്നു വന്ന റോഡ്രിഗോയെ റയൽ 2010ൽ ബെനിഫിക്കയിലേക്ക് വിൽക്കുകയായിരുന്നു. തുടർന്ന് 2014ൽ ആണ് റോഡ്രിഗോ വലൻസിയയിൽ എത്തുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial