മലയാളി നഴ്സിനെ അഭിനന്ദിച്ച് ആദം ഗിൽക്രിസ്റ്റ്

- Advertisement -

ഓസ്ട്രേലിയയിൽ കൊറോണ വൈറസ് ബാധക്കിടെ മികച്ച പ്രവർത്തനം നടത്തിയ മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്. കോട്ടയം സ്വദേശിയായ ഷാരോൺ വർഗീസിനെയാണ് മുൻ ഓസ്‌ട്രേലിയൻ താരം അഭിനന്ദിച്ചത്.

ഓസ്ട്രേലിയയിലെ വോലോങ്ഗോങിൽ പ്രായമായവരെ പരിചരിക്കുന്ന ഓൾഡ് ഏജ് ഹോമിലാണ് ഷാരോൺ വർഗീസ് കൊറോണ കാലത്ത് മികച്ച പ്രവർത്തനം നടത്തിയത്. ഓസ്‌ട്രേലിയൻ ജനതയും ഇന്ത്യൻ ജനതയും നിങ്ങളുടെ കുടുംബവും തങ്ങളുടെ പ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നെന്നും ഗിൽക്രിസ്റ് പറഞ്ഞു. ഇതിഹാസ വിക്കറ്റ് കീപ്പറുടെ അഭിനന്ദനം തനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ടെന്നും ഷാരോൺ വർഗീസ് പ്രതികരിച്ചു.

Advertisement