സാമ്പത്തിക പ്രതിസന്ധി റയൽ മാഡ്രിഡ് ഒരു ട്രാൻസ്ഫർ പോലും നടത്തില്ല

കൊറോണ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഒരു താരത്തെ പോലും സൈൻ ചെയ്യില്ല എന്ന് റിപ്പോർട്ട്. ഫുട്ബോൾ സാധാരണ ഗതിയിൽ ആവാതെ ട്രാൻസ്ഫറുകൾ തന്നെ വേണ്ട എന്ന് റയൽ ബോർഡ് തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമ്പപ്പെ, ഹാളണ്ട്, പോഗ്ബ തുടങ്ങിയ വൻ താരങ്ങളെല്ലാം റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ ആയിരുന്നു. ആ ട്രാൻസ്ഫർ സ്വപ്നങ്ങൾ ഒക്കെ ഉപേക്ഷിക്കാൻ ആണ് റയൽ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനൊപ്പം ക്ലബിൽ വലിയ സാലറി വാങ്ങുന്ന താരങ്ങളായ ഹാമസ് റോഡ്രിഗസ്, ഗരെത് ബെയ്ല് എന്നിവരെ വിൽക്കാനും റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്.

Previous articleഫ്രാൻസിസ്കോ ബ്രൂട്ടോ ഈസ്റ്റ് ബംഗാളിൽ പരിശീലകനായി എത്തും
Next articleറെഡീം നോർത്ത് ഈസ്റ്റ് വിടും