റെഡീം നോർത്ത് ഈസ്റ്റ് വിടും

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങർ റെഡീം ത്ലാങ് ക്ലബ് വിടും. റെഡീം തന്നെ ആണ് ഇന്ന് ഔദ്യോഗികമായി നോർത്ത് ഈസ്റ്റ് വിടുകയാണ് എന്ന് അറിയിച്ചത്. അവസാന രണ്ടു വർഷമായി റെഡീം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ഉണ്ട്. 25കാരനായ താരം നോർത്ത് ഈസ്റ്റിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. റൈറ്റ് വിങ്ങറായി കളിക്കുന്ന റെഡീം നോർത്ത് ഈസ്റ്റിനായി ഇതുവരെ 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നാലു ഗോളും താരം നോർത്ത് ഈസ്റ്റിനായി നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് ഗോളും ഈ കഴിഞ്ഞ സീസണിലായിരുന്നു വന്നത്. ഇനി ഏതു ക്ലബിലാകും കളിക്കുക എന്ന് റെഡീൻ വ്യക്തമാക്കിയിട്ടില്ല. തന്നെ ഇതുവരെ പിന്തുണച്ച ക്ലബിലെ ഒഫീഷ്യൽസിനും ഒപ്പം ആരാധകർക്കും തന്റെ നന്ദി രേഖപ്പെടുത്തുന്നതായി റെഡീം പ്രത്യേക കുറിപ്പിൽ പറഞ്ഞു.

Previous articleസാമ്പത്തിക പ്രതിസന്ധി റയൽ മാഡ്രിഡ് ഒരു ട്രാൻസ്ഫർ പോലും നടത്തില്ല
Next articleവിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാൻ പേടിയില്ലെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ