ഫ്രാൻസിസ്കോ ബ്രൂട്ടോ ഈസ്റ്റ് ബംഗാളിൽ പരിശീലകനായി എത്തും

- Advertisement -

മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സഹ പരിശീലകൻ ഫ്രാൻസിസ്കോ ബ്രൂട്ടോ ഡ കോസ്റ്റ ഈസ്റ്റ് ബംഗാളിൽ എത്തുന്നു. ഈസ്റ്റ് ബംഗാളിന്റെ സഹ പരിശീലകന്റെ വേഷത്തിൽ ആകും ഫ്രാൻസിസ്കോ എത്തുക. ഗോവൻ സ്വദേശി ആയ ഫ്രാൻസിസ്കോ മുമ്പ് നെലോ വിഗാന്ദ നോർത്ത് ഈസ്റ്റ് പരിശീലകനായി ഇരിക്കുമ്പോൾ ആയിരുന്നു അവിടെ സഹ പരിശീലകനായി പ്രവർത്തിച്ചിരുന്നത്.

അതിനു ശേഷം അദ്ദേഹം മലേഷ്യൻ ദേശീയ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിരുന്നു. എ എഫ് സി പ്രൊ ലൈസൻസ് ഉള്ള പരിശീലകൻ ആണ് ഫ്രാൻസിസ്കോ. മുമ്പ് ഇന്ത്യയുടെ അണ്ടർ 14, അണ്ടർ 16, അണ്ടർ 17 ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement