റയൽ മാഡ്രിഡ് അവസാനം വിജയവഴിയിൽ

20201205 224436
Credit: Twitter
- Advertisement -

ലാലിഗയിൽ വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി. ഇന്ന് സെവിയ്യയെ എവേ ഗ്രൗണ്ടിൽ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സിദാന്റെ ടീം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ന് കഷ്ടപ്പെട്ടു എങ്കിലും ഒരു സെൽഫ് ഗോൾ അവരുടെ രക്ഷയ്ക്ക് എത്തി. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ആണ് റയലിന്റെ ഗോൾ വന്നത്.

ബോണോയുടെ കയ്യിൽ നിന്നാണ് സെൽഫ് ഗോൾ വന്നത്. സെവിയ്യ ആയിരുന്നു ഇന്ന് പന്ത് കയ്യിൽ വെച്ചതും മെച്ചപ്പെട്ട അവസരങ്ങൾ ഉണ്ടാക്കിയതും. എങ്കിലും ലൊപെറ്റിഗിയുടെ ടീമിനെ മറികടക്കാൻ സിദാനായി. ഈ വിജയത്തോടെ റയൽ മാഡ്രിഡ് 20 പോയിന്റുമായി ലീഗിൽ മൂന്നാമത് എത്തി. സെവിയ്യ റയലിന് പിറകിലായി. ഇപ്പോൾ സെവിയ്യ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Advertisement