അരങ്ങേറ്റത്തിൽ അസിസ്റ്റുമായി സുഹൈർ തിളങ്ങി, വീണ്ടും ഈസ്റ്റ് ബംഗാളിന് തോൽവി

Img 20201205 212234
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ എത്തിയ ഈസ്റ്റ് ബംഗാളിന് ആദ്യ പോയിന്റിനായി കാത്തിരിക്കണം. തുടർച്ചയായി മൂന്നാം മത്സരത്തിലും ഈസ്റ്റ് ബംഗാളിന് വിജയിക്കാൻ ആയില്ല. വിജയം എന്ന് മാത്രമല്ല ഒരു ഗോൾ വരെ റോബി ഫൗളറിന്റെ ടീം ഈ സീസണിൽ നേടിയിട്ടില്ല. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം.

ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് നോർത്ത് ഈസ്റ്റ് ലീഡ് നേടിയത്. സുചന്ദ്ര സിങിന്റെ സെൽഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് വിനയായത്. സില്ല ഷോട്ട് മിസ്സ് ആക്കിയപ്പൊൾ അത് സുചെന്ദ്രയുടെ കാലിൽ തട്ടി വലയിൽ കയറുക ആയിരുന്നു. നോർത്ത് ഈസ്റ്റിന് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ മലയാളി താരം മഷൂർ ഇന്ന് ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയിൽ മലയാളി താരം സുഹൈറും നോർത്ത് ഈസ്റ്റിനായി കളത്തിൽ ഇറങ്ങി. സുഹൈറിന്റെ അസിസ്റ്റിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ വന്നത്. സുഹൈറിന്റെ ഗംഭീര ക്രോസ് ചാറയ്ക്ക് തൊട്ടു കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂം

ഈസ്റ്റ് ബംഗാളിനായി സി കെ വിനീതും ഇന്ന് അരങ്ങേറി. ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് 8 പോയിന്റുമായി ലീഗിൽ രണ്ടാമത് എത്തി. ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ് ഉള്ളത്.

Advertisement