ഡിബ്രുയിൻ തിളക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി ആദ്യ നാലിൽ

20201205 225023
Credit: Twitter
- Advertisement -

പ്രീമിയർ ലീഗ് സീസൺ മോശം രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി അവസാനം ആദ്യ നാലിൽ എത്തിയിരിക്കുകയാണ്. ഇന്ന് ഫുൾഹാമിനെ തോൽപ്പിച്ച് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിൽ പെപ് ഗ്വാർഡിയോള ടീം വിജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഡി ബ്രുയിൻ ആണ് താരമായി മാറിയത്.

മത്സരം ആരംഭിച്ച് ആദ്യ 26 മിനുട്ടിൽ തന്നെ സിറ്റി രണ്ട് ഗോളുകളും നേടിയിരുന്നു. അഞ്ചാം മിനുട്ടിൽ ഡിബ്രുയിന്റെ പാസിൽ നിന്ന് സ്റ്റെർലിംഗ് ആണ് ആദ്യ ഗോൾ നേടിയത്. 26ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഡിബ്രുയിൻ രണ്ടാം ഗോളും നേടി. ഇന്ന് ഒരു സബ്സ്റ്റിട്യൂഷൻ വരെ പെപ് ഗ്വാർഡിയോള നടത്തിയില്ല. ഇതാദ്യമായാണ് തന്റെ കോച്ചിംഗ് കരിയറിൽ ഒരു സബ് ഇറക്കാതെ പെപ് ഗ്വാർഡിയോള മത്സരം പൂർത്തിയാക്കുന്നത്. ജയത്തോടെ സിറ്റി 18 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. ഫുൾഹാം17ആം സ്ഥാനത്താണ് ഉള്ളത്.

Advertisement