യുവ താരങ്ങളുടെ മികവിൽ വിയ്യാറയലിനെ വീഴ്ത്തി റയൽ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ കിരീട പ്രതീക്ഷ ഒക്കെ അവസാനിച്ചു എങ്കിലും വിജയത്തോടെ റയൽ മാഡ്രിഡ് സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് ബെർണയുവിൽ വെച്ച് നടന്ന മത്സരത്തിൽ യുവതാരങ്ങളുടെ മികവിൽ വിയ്യാറയലിനെ ആണ് സിദാന്റെ റയൽ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം.

യുവതാരങ്ങളായ ബ്രാഹിം ഡിയസ്, വല്വെർഡെ, വലേഹൊ എന്നിവരെ ആദ്യ ഇലവനിൽ തന്നെ സിദാൻ ഇന്ന് ഇറക്കിയിരുന്നു. മൂന്ന് താരങ്ങളും റയൽ ആരാധകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. രണ്ട് ഗോളുകളുമായി ഇന്ന് മരിയാണോ ആണ് ബെൻസീമയുടെ അഭാവം നികഴ്ത്തിയത്. ഡിഫൻഡർ വലേഹോയും ഒരു ഗോൾ നേടി. പക്ഷെ കയ്യടി കൂടുതലും നേടിയത് ബ്രാഹിം ഡിയസും വാല്വെർഡെയും ആയിരുന്നു. ഇന്നത്തെ വിജയത്തോടെ റയൽ മാഡ്രിഡിന് 36 മത്സരങ്ങളിൽ നിന്ന് 67 പോയന്റായി. ഇനി രണ്ട് മത്സരങ്ങളാണ് സീസണിൽ ശേഷിക്കുന്നത്.