സബ്ബായി എത്തി ആദ്യ ടച്ചിൽ തന്നെ മഴവില്ല് പോലൊരു ഫ്രീകിക്ക്, റയൽ മാഡ്രിഡിന് വിജയം നൽകിയ അലാബയുടെ വരവ് | Real Madrid

ലാലിഗയിൽ റയൽ മാഡ്രിഡിന് വിജയ തുടക്കം. ഇന്ന് ചാമ്പ്യന്മാർ റയൽ മാഡ്രിഡ് അൽമേരിയക്ക് എതിരെ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയമാണ് നേടിയത്. ഇന്ന് സബ്ബായി എത്തി ആദ്യ ടച്ചിൽ തന്നെ ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച അലാബയാണ് റയൽ മാഡ്രിഡിന്റെ ഹീറോ ആയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ കപ്പിലും അലാബ ഗോൾ നേടിയിരുന്നു.
20220815 032310
ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ അൽമേരിയ മുന്നിൽ എത്തിയിരുന്നു. റമസാനിയുടെ സ്ട്രൈക്ക് ആണ് റയലിനെ ഞെട്ടിച്ചത്. ഈ ഗോളിന് മറുപടി നൽകാൻ റയലിന് രണ്ടാം പകുതി വരെ ശ്രമിക്കേണ്ടി വന്നു. 61ആം മിനുട്ടിൽ വിനീഷ്യസ് നടത്തിയ ഒരു മുന്നേറ്റം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും ഡിഫൻസിന് ആ പന്ത് ക്ലിയർ ചെയ്യാൻ ആയില്ല. ബോക്സിൽ എത്തിയ വാസ്കസ് പന്ത് വലയിൽ എത്തിച്ച് ടീമിന് സമനില നൽകി.

പിന്നെ വിജയ ഗോളിനായി അന്വേഷിക്കുമ്പോൾ ആണ് 75ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് റയലിന് കിട്ടുന്നത്. ഒരു ഇടം കാലൻ ഫ്രീകിക്കിന് പറ്റിയ സ്ഥലം. സബ്ബായി കളത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുകയായിരിന്നു അലാബയെ ആ കിക്ക് എടുക്കാനായി ആഞ്ചലോട്ടി കളത്തിലേക്ക് അയച്ചു. അലാബയുടെ ആദ്യ ടച്ച് ആ ഫ്രീകിക്ക് ആയിരിന്നു. പന്ത് മനോഹര മഴവില്ലായി ഗോൾ വലയുടെ കോർണറിൽ പതിച്ചു. റയൽ മാഡ്രിഡ് 2-1ന് മുന്നിൽ‌. ഈ ഗോൾ റയലിന്റെ വിജയ ഗോളായും മാറി.

Storu Highlight: Alaba’s Freekick gave Real madrid 3 points