പത്ത് പേരായി ചുരുങ്ങിയിട്ടും ഗെട്ടൂസക്ക് കീഴിൽ ജയിച്ചു തുടങ്ങി വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ വലൻസിയ പരിശീലകൻ ആയുള്ള തന്റെ ആദ്യ മത്സരത്തിൽ ജയം കണ്ടു ഗെട്ടൂസ. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിലെ ആവർത്തനം തന്നെ കണ്ട മത്സരത്തിൽ അന്നത്തെ പോലെ 10 പേരായി ചുരുങ്ങിയിട്ടും കാർലോസ് സോളറിന്റെ പെനാൽട്ടി ഗോളിൽ ജിറോണയെ വലൻസിയ തോൽപ്പിക്കുക ആയിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് വാലറി ഫെർണാണ്ടസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി കാർലോസ് സോളർ അനായാസം ലക്ഷ്യം കണ്ടു. പെനാൽട്ടി സ്‌പെഷ്യലിസ്റ്റ് ആയ താരത്തിന് ഇത്തവണയും പിഴച്ചില്ല. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ മോശം ഫൗളിന് വാർ പരിശോധനക്ക് ശേഷം ഇറയ് കോർമെറ്റ് ചുവപ്പ് കാർഡ് കണ്ടതോടെ വലൻസിയ പത്ത് പേരായി ചുരുങ്ങിയെങ്കിലും അവർ തങ്ങളുടെ മുൻതൂക്കം നിലനിർത്തുക ആയിരുന്നു.

Story Highlight : Getusa gets winning start with Valencia in La Liga.