റയൽ മാഡ്രിഡിന്റെ സ്റ്റേഡിയം സെപ്റ്റംബറിലേക്ക് ഒരുങ്ങും

അവസാന ഒരു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബവു സ്റ്റേഡിയം ഈ വർഷം സെപ്റ്റംബറിൽ തുറക്കും. സ്റ്റേഡിയം വിപുലൂകരിക്കാനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വേണ്ടി ആയിരുന്നു ബെർണബവു സ്റ്റേഡിയം അടച്ചിട്ടത്. 2022ൽ മാത്രമെൿപണികൾ പൂർത്തിയാകു എന്നാണ് കരുതിയിരുന്നത് എങ്കിലും കൂടുതൽ തൊഴിലാളികളെ നിയമിച്ച് പണികൾ വേഗത്തിൽ പൂർത്തിയാക്കുകയാണ് റയൽ മാഡ്രിഡ്.

അടുത്ത സീസൺ തുടക്കത്തിലേക്ക് സ്റ്റേഡിയം തുറക്കുകയും റയൽ മാഡ്രിഡ് മത്സരങ്ങൾ ബെർണബെയുവിലേക്ക് മാറ്റുകയും ചെയ്യും. അടുത്ത സീസൺ തുടക്കം മുതൽ കാണികൾക്ക് പ്രവേശനം ഉണ്ടാകും എന്ന് സൂചന ലഭിച്ചതാണ് റയൽ മാഡ്രിഡ് പണികൾ വേഗത്തിലാക്കാൻ കാരണം. താൽക്കാലികമായി ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ ആണ് ഇപ്പോൾ റയൽ ഇപ്പോൾ അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്.