8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 177/9 എന്ന സ്കോറിന് എറിഞ്ഞൊതുക്കിയ ശേഷം ദക്ഷിണാഫ്രിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 40.1 ഓവറില്‍ മറികടക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ലോറ വോള്‍വാര്‍ഡടും ലിസെല്ലേ ലീയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ റണ്‍ സ്കോറര്‍മാര്‍. 80 റണ്‍സ് നേടിയ ലോറയെ ജൂലന്‍ ഗോസ്വാമി പുറത്താക്കിയപ്പോള്‍ 169 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ക്യാപ്റ്റന്‍ സൂനെ ലൂസിനെയും ജൂലന്‍ ഗോസ്വാമി പുറത്താക്കിയെങ്കിലും 83 റണ്‍സ് നേടി ലിസെല്ലേ ലീ വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചു.