തന്റെ തന്നെ പ്രകടനത്തില്‍ അരിശവും നിരാശയുമുണ്ട് -ജോ റൂട്ട്

Joeroot

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലെ തന്റെ തന്നെ പ്രകടനത്തില്‍ തനിക്ക് അരിശവും നിരാശയും ഉണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പരമ്പരയില്‍ 368 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച താരം. എന്നാല്‍ ആദ്യ ടെസ്റ്റിലെ ഇരട്ട ശതകത്തിന് ശേഷം താരത്തിന് അധികമായി ഒന്നും ചെയ്യുവാന്‍ സാധിച്ചിരുന്നില്ല.

തനിക്ക് ബാറ്റ്സ്മാന്മാരെ തന്റെ ചുറ്റം ക്രീസില്‍ സമയം ചെലവഴിപ്പിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ലെന്നും അത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായെന്നും റൂട്ട് പറഞ്ഞു. തനിക്ക് അടുത്ത തവണ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചാല്‍ ഇത്തവണ വരുത്തിയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്നതാണ് തന്റെ ലക്ഷ്യം എന്നും റൂട്ട് വ്യക്തമാക്കി.