റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് റയൽ ബെറ്റിസ്

- Advertisement -

ലാ ലീഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കി റയൽ ബെറ്റിസ്. ബാഴ്സലോണയെ മറികടന്ന് സ്പെയിനിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണ്ണാവസരമാണ് റയൽ മാഡ്രിഡ് നഷ്ടമാക്കിയത്. മത്സരം ഗോൾ രഹിത സമനിലയിലാണ് പിരിഞ്ഞത്. വിജയ ഗോൾ നേടാനുള്ള സുവർണ്ണാവസരം ഫെർലാണ്ട് മെൻഡി നഷ്ടമാക്കുകയും ചെയ്തു.

കളിയുടെ ആദ്യ പകുതിയിൽ തന്നെ ഹസാർഡിലൂടെ റയൽ ഗോളടിച്ചിരുന്നു. എന്നാൽ വാറിന്റെ ഇടപെടലുണ്ടാകുകയും ഗോൾ അനുവദിക്കാതിരിക്കുകയും ചെയ്തു. പിന്നീട് ബെൻസിമയും റാമോസുമെല്ലാം ഗോളടിക്കാൻ ശ്രമിച്ചെങ്കിലും സുശക്തമായിരുന്നു ബെറ്റിസ് പ്രതിരോധം. റയൽ മാഡ്രിഡ് ഇനി ചാമ്പ്യൻസ് ലീഗിൽ ഗലറ്റസരായെ നേരിടും. ലാ ലീഗയിൽ ഐബറാണ് റയലിന്റെ എതിരാളികൾ.

Advertisement