ആഴ്‌സണലിനായി ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടി ഒബമയാങ്

- Advertisement -

ആഴ്‌സണലിനായി 50 ഗോളുകൾ പൂർത്തിയാക്കി ഒബമയാങ്. ആഴ്‌സണലിനായി 78 മത്സരങ്ങളിൽ നിന്നും ആണ് ഒബമയാങ് 50 ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്തുന്നത്. ഇതോടെ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് ആഴ്‌സണലിനായി 50 ഗോളുകൾ നേടുന്ന താരമായി മാറി ഒബമയാങ്. മുമ്പ് 83 മത്സരങ്ങളിൽ നിന്ന് 50 ഗോൾ കണ്ടത്തിയ ഇതിഹാസതാരം തിയറി ഒൺറി, 87 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടിയ ഇയാൻ റൈറ്റ് തുടങ്ങിയ പ്രമുഖരെയാണ് ഒബമയാങ് മറികടന്നത്.

ആഴ്‌സനെ വെങർ ടീമിലെത്തിച്ച അവസാനതാരമായി രണ്ട് സീസൺ മുമ്പ് ഡോർട്ട്മുണ്ടിൽ നിന്ന് ആഴ്‌സണലിൽ എത്തിയ ഒബമയാങ് ടീമിന്റെ ഏറ്റവും അവിഭാജ്യഘടകമായി മാറാൻ അധികം സമയം എടുത്തില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് സുവർണ പാതുകം നേടിയ ഒബമയാങ് ഈ സീസണിലും തന്റെ ഗോളടി മികവ് തുടരുകയാണ്. സീസണിൽ ആഴ്‌സണൽ പാതറുമ്പോഴും ഗോൾ കണ്ടത്തുന്ന ഒബമയാങ് തന്നെയാണ് അവരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നത്.

Advertisement