കന്നി ഗോളുമായി ഡി ലൈറ്റ്, ടൂറിൻ ഡെർബിയിൽ യുവന്റസിന് ജയം

- Advertisement -

ടൂറിൻ ഡെർബി ജയിച്ച് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. ഇറ്റലിയിലെ‌ ഏറ്റവും പഴക്കം ചെന്ന ഡെർബിയായ ടൂറിൻ ഡെർബിയിൽ യുവന്റസിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് ടോറീനോയെ പരാജയപ്പെടുത്തിയത്. അയാക്സിൽ നിന്നും യുവന്റസിലെത്തിയ നെതർലന്റ്സ് താരം ഡി ലൈറ്റിന്റെ ഗോളിലാണ് ടൂറിൻ ഡെർബി യുവന്റസ് സ്വന്തമാക്കിയത്.

കഴിഞ്ഞ ടൂറിൻ ഡെർബി സമനിലയിലാണ് പിരിഞ്ഞത്. ഹിഗ്വെയിന്റെ കോർണർ 70 ആം മിനുട്ടിൽ ടൊറീനോയുടെ വലയിലേക്ക് തൊടുത്താണ് ഡിലൈറ്റ് യുവന്റ്സിന് ജയം സമ്മാനിച്ചത്. ഇന്നത്തെ ജയം യുവന്റസിനെ സീരി എയിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചു. ലുകാകുവിന്റെ ഇരട്ട ഗോളിൽ ബൊലോഞയോട് ജയിച്ച ഇന്റർ മിലാൻ ആണ് രണ്ടാം സ്ഥാനത്ത്. ഇന്ററും യുവന്റ്സും തമ്മിൽ ഒരു പോയന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. നിലവിൽ 13 ആം സ്ഥാനത്താണ് ടൊറീനോ.

Advertisement