റയൽ മാഡ്രിഡിൽ പുതിയ കരാർ റാമോസ് നിരസിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ക്യാപ്റ്റൻ ആയ സെർജിയോ റാമോസ് റയൽ മാഡ്രിഡ് ഓഫർ ചെയ്ത കരാർ നിരസിച്ചിരിക്കുകയാണ്. റാമോസ് തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ഇപ്പോൾ ഉള്ളത്. റയൽ മാഡ്രിഡ് ഓഫർ ചെയ്ത കരാർ ഒരു വർഷത്തേക്ക് മാത്രമാണ് എന്നതാണ് റാമോസ് കരാർ നിരസിക്കാൻ കാരണം. 34 കാരനായ താരം ദീർഘകാല കരാർ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ റയൽ മാഡ്രിഡിൽ 30 കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തെ കരാർ മാത്രമെ നൽകു എന്നാണ് നടപ്പിലുള്ള വ്യവസ്ഥ.

റാമോസിനെ ക്ലബിൽ നിലനിർത്തണം എന്നതാണ് സിദാന്റെ ആവശ്യം. റാമോസിന് ഇപ്പോൾ ഫ്രീ ഏജന്റായി മറ്റു ക്ലബുകളോട് ചർച്ച നടത്താൻ പറ്റും. വൻ ക്ലബുകൾ ഒക്കെ റാമോസിനായി ശ്രമിക്കുകയും ചെയ്യും. റാമോസ് മാത്രമല്ല ലുകാസ് വാസ്കസും റയൽ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചിരുന്നു.