റയൽ മാഡ്രിഡ് പ്രീസീസൺ ടൂറിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് പ്രീസീസണായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. അമേരിക്കയിലേക്ക് 29 അംഗ ടീമാണ് ആഞ്ചലോട്ടിക്ക് ഒപ്പം പോയിട്ടുള്ളത്. പുതിയ രണ്ടു സൈനിങ് ആയ ചൗമെനിയും റുദിഗറും സ്ക്വാഡിൽ ഉണ്ട്. ഇവർ മാത്രമെ ഈ ട്രാൻസ്ഫറിൽ വിൻഡോയിൽ പുതുതായി റയൽ മാഡ്രിഡിൽ എത്തിയിരുന്നുള്ളൂ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലുഗയും നേടിയ റയൽ മാഡ്രിഡ് ടീമിലെ പ്രമുഖർ എല്ലാം പ്രീസീസൺ സ്ക്വാഡിൽ ഉണ്ട്.

ഫിറ്റ്നെസ് വീണ്ടെടുത്ത ഹസാർഡും ആഞ്ചലോട്ടിക്ക് ഒപ്പം പ്രീസീസണിൽ ഉണ്ട്. ബെൻസീമ, വിനീഷ്യസ്, മോഡ്രിച്, റോഡ്രിഗോ എന്നിവരെല്ലാം അമേരിക്കയിൽ എത്തി. ജൂലൈ 24ന് എൽ ക്ലാസികോയോടെയാണ് റയലിന്റെ പ്രീസീസൺ മത്സരങ്ങൾ ആരംഭിക്കുന്നത്. ക്ലബ് അമേരിക്ക, യുവന്റസ് എന്നിവരെയും സൂപ്പർ കപ്പ് ഫൈനലിന് മുന്നിൽ റയൽ മാഡ്രിഡ് നേരിടും.

സ്ക്വാഡ്;

20220719 204250

Comments are closed.