ഡിലിറ്റിന് പകരക്കാരം ആയി, ബ്രെമർ ഇനി യുവന്റസ് ഡിഫൻസിൽ

Img 20220719 205835

കഴിഞ്ഞ ദിവസം ഡിലിറ്റിനെ ബയേൺ മ്യൂണിച്ചിന് വിറ്റ യുവന്റസ് പെട്ടെന്ന് തന്നെ പകരക്കാരനെ കണ്ടെത്തി. ടൊറീനയുടെ സെന്റർ ബാക്കായ ഗ്ലീസൺ ബ്രെമർ ആണ് യുവന്റസിൽ എത്തുന്നത്. ഇന്റർ മിലാനെ തോൽപ്പിച്ച് കൊണ്ടാണ് യുവന്റസ് ബ്രമറെ ടീമിലേക്ക് എത്തിക്കുന്നത്. 40 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക ആയി യുവന്റസ് ടൊറിനോക്ക് നൽകും.

സീരി എയിൽ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് ബ്രസീലിയൻ താരത്തെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. 2018ലാണ് ബ്രസീലിൽ നിന്നും ടോറിനോയിലേക്ക് ബ്രെമർ എത്തിയത്. അവസാന മൂന്ന് സീസണുകളിൽ ടീമിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. 25കാരനായ താരം നാലു വർഷത്തെ കരാർ യുവന്റസിൽ ഒപ്പുവെക്കും.