റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പടിക്കൽ കലമുടയ്ക്കും – വസീം ജാഫര്‍

Rcb

ഐപിഎൽ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ ഇരിക്കവേ പ്ലേ ഓഫിന് വേണ്ടിയുള്ള മത്സരങ്ങള്‍ കടുക്കുമ്പോളും ഇതുവരെ മൂന്ന് ടീമുകള്‍ക്ക് മാത്രമേ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ഭാവി തീരുമാനം ആയിട്ടുള്ളു.

പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈയും ചെന്നൈയും ആണ് ഈ ടീമുകള്‍. പ്ലേ ഓഫ് സാധ്യതകളുമായി ബാക്കി ഏഴ് ടീമുകളാണ് നിലകൊള്ളുന്നത്.

ഇതിൽ 16 പോയിന്റുള്ള ലക്നൗവിന് ആണ് കൂട്ടത്തിൽ ഏറ്റവും അധികം സാധ്യതയുള്ളത്. രാജസ്ഥാന്‍ റോയൽസിനും ആര്‍സിബിയ്ക്കും ഇനി ഒരു ജയം മാത്രം മതിയെന്നിരിക്കവേ രാജസ്ഥാന്‍ റോയൽസ് അതിൽ ഒരെണ്ണം ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് പറഞ്ഞ വസീം ജാഫര്‍ എന്നാൽ ആര്‍സിബി പടിക്കൽ കലം ഉടച്ച് പ്ലേ ഓഫ് കാണാതെ മടക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞു.

പഞ്ചാബോ ഡൽഹിയോ സൺറൈസേഴ്സോ ആവും പ്ലേ ഓഫിൽ കടക്കുന്ന മറ്റൊരു ടീമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇപ്പോള്‍ നാലാം സ്ഥാനത്താണെങ്കിലും ഇപ്പോളത്തെ ഫോമിൽ ആര്‍സിബി അവസാന മത്സരത്തിലും തോല്‍വിയോടെ പുറത്തേക്ക് പോകുമെന്നാണ് കരുതുന്നതെന്ന് വസീം ജാഫര്‍ പറഞ്ഞു. ഒന്നിലധികം ടീമുകള്‍ 14 പോയിന്റിൽ വന്നാൽ തന്നെ മോശം റൺറേറ്റ് ഉള്ള ആര്‍സിബിയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും.

എന്നാൽ രാജസ്ഥാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോൽക്കുകയും ആര്‍സിബി ഒരു മത്സരം ജയിക്കുകയും ചെയ്താൽ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും.