റയലിന് കിരീടം നേടാൻ ഇനി രണ്ട് ജയം മാത്രം

- Advertisement -

ലാലിഗയിൽ റയൽ മാഡ്രിഡ് കിരീടത്തോട് അടുത്തിരിക്കുകയാണ്. ഇനി ലീഗ് കിരീടം ഉറപ്പിക്കാൻ രണ്ട് വിജയങ്ങൾ കൂടിയേ റയൽ മാഡ്രിഡിന് ആവശ്യമുള്ളൂ. ഇന്നലെ അലാവസിനെതിരെ വിജയിച്ചതോടെ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം 4 ആക്കി ഉയർത്താൻ റയലിനായി‌. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. റാമോസ്, കാർവഹാൽ, മാർസെലോ എന്നിവർ ഒന്നും ഇല്ലാതിരുന്നിട്ടും വിജയം ഉറപ്പിക്കാൻ റയലിനായി.

11ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. മെൻഡി വിജയിച്ച പെനാൾട്ടി ബെൻസീമ ലക്ഷ്യം തെറ്റിക്കാതെ വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ അസൻസിയോവിലൂടെ റയൽ രണ്ടാം ഗോളും നേടി. ഈ ജയത്തോടെ റയൽ മാഡ്രിഡിന് 35 മത്സരങ്ങളിൽ 80 പോയന്റായി. ബാഴ്സലോണക്ക് 35 മത്സരങ്ങളിൽ നിന്ന് 76 പോയന്റാണ് ഉള്ളത്‌

Advertisement