കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 18 മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ

ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 18 മുതൽ ട്രിനിഡാഡ് & ടൊബാഗോയിൽ നടക്കും. സെപ്റ്റംബർ 20 നാവും ഫൈനൽ മത്സരം നടക്കുക. കൊറോണ വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങൾ നടക്കുക.

പ്രാദേശിക ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചതോടെയാണ് കരീബിയൻ പ്രീമിയർ ലീഗ് നടത്താനുള്ള തിയ്യതികൾ സംഘടകർ പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധ കഴിഞ്ഞ് നടക്കുന്ന ആദ്യത്തെ വലിയ ടി20 ടൂർണമെന്റാവും കരീബിയൻ പ്രീമിയർ ലീഗ്.

വിദേശത്ത് നിന്ന് മത്സരത്തിനായി വരുന്നവർ യാത്രക്ക് മുൻപായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും തുടർന്ന് ട്രിനിഡാഡ് ടൊബാഗോയിൽ എത്തിയതിന് ശേഷം വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാവണമെന്നും കരീബിയൻ പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ടീം അംഗങ്ങളും ഒഫീഷ്യൽസും ഒരു ഹോട്ടലിൽ 14 ദിവസം ക്വറന്റൈനിൽ ഇരിക്കുമെന്നും കരീബിയൻ പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കി.

Previous articleറയലിന് കിരീടം നേടാൻ ഇനി രണ്ട് ജയം മാത്രം
Next articleകലു ഇനി ബ്രസീലിൽ