സിയെച് ലണ്ടണിൽ, ചെൽസിക്ക് ഒപ്പം ഉടൻ!!

ചെൽസിയുടെ വൻ സൈനിംഗുകളിൽ ഒന്നായ ഹകീം സിയെച് ലണ്ടണിൽ എത്തി. ഇന്നലെയാണ് പ്രൈവറ്റ് ജെറ്റിൽ സിയെച് ലണ്ടണിൽ ഇറങ്ങിയത്. ചെൽസി താരമായതിന് ശേഷം ആദ്യമായാണ് സിയെച് ലണ്ടണിലേക്ക് എത്തുന്നു‌. സിയെചിനെ ചെൽസി താരമായി അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഉടൻ തന്നെ നടക്കും.

സിയെചിനു പിന്നാലെ ചെൽസിയുടെ മറ്റൊരു സൈനിംഗ് ആയ വെർണറും ഇംഗ്ലണ്ടിലേക്ക് ഉടൻ എത്തും. ഇരുവരെയും ലണ്ടണിൽ എത്തിച്ച് ചെൽസി സ്ക്വാഡിനൊപ്പം സീസൺ അവസാനം വരെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നത് ലമ്പാർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിയെചിനെ ഡച്ച് ക്ലബായ അയാക്സിൽ നിന്നുമാണ് ചെൽസി സ്വന്തമാക്കിയത്.

Previous articleജിങ്കനെ സ്വന്തമാക്കാൻ എന്തും ചെയ്യാൻ ഒരുങ്ങി മോഹൻ ബഗാൻ
Next articleറയലിന് കിരീടം നേടാൻ ഇനി രണ്ട് ജയം മാത്രം