എല്ലാം വ്യാജ വാർത്തകൾ; ഫ്ലോറന്റിനോ പെരെസ് സ്ഥാനമൊഴിയുമെന്ന സൂചനകൾ തള്ളി റയൽ മാഡ്രിഡ്

Nihal Basheer

ഫ്ലോറന്റിനോ പെരെസ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാർത്തകൾ നിരാകരിച്ച്‌ കൊണ്ട് റയൽ മാഡ്രിഡ്. ഇന്നലെ മുതൽ പ്രചരിക്കുന്ന വർത്തകൾക്കെതിരെ ക്ലബ്ബ് ഔദ്യോഗിക കുറിപ്പ് ഇറക്കുകയായിരുന്നു. ഇതോടെ പെരെസ് തന്നെ തുടർന്നും ടീമിനെ നയിക്കുമെന്ന് ഉറപ്പായി. ആരാധകർക്കും ആശങ്ക സൃഷ്ടിച്ച വർത്തയെ പൂർണമായും തള്ളി കളയാനും ക്ലബ്ബിനായി.
20230805 182552
അടുത്ത ജെനറൽ അസംബ്ലിയോടെ പെരെസ് തന്റെ സ്ഥാനം ഒഴിയും എന്നായിരുന്നു കഴിഞ്ഞ ദിവസത്തോടെ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ച വാർത്ത. കൂടാതെ റയൽ മാഡ്രിഡ് സ്പോർട്സ് സിറ്റിക്ക് പെരെസിന്റെ പേര് നൽകുമെന്നും പ്രചാരണം ഉണ്ടായി. എന്നാൽ ഇതെല്ലാം മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക അറിയിപ്പിലൂടെ തള്ളിക്കളഞ്ഞു. “ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ എല്ലാം തെറ്റായതും യാഥാർഥ്യത്തോട് തെല്ലും അടുത്തല്ലാത്തതും ആണ്. കൂടാതെ ക്ലബ്ബ് പ്രതിനിധികളുടെ അടുത്ത ജെനറൽ അസംബ്ലിയിൽ ക്ലബ്ബ് സ്പോർട്സ് സിറ്റിയുടെ പുനർ നാമകരണം ഒരു അജണ്ടയായി ചേർത്തിട്ടും ഇല്ല”, മാഡ്രിഡ് അറിയിച്ചു. അടുത്ത തലമുറയിലും സ്വപ്ന സംഘം പടുത്തുയർത്താനുള്ള മാഡ്രിഡിന്റെ ശ്രമങ്ങൾക്ക് ഒരിക്കൽ കൂടി കരുത്തേകാൻ പെരെസ് തന്നെ തൽസ്ഥാനത്ത് ഉണ്ടാവും.