റയൽ മാഡ്രിഡിലെ പ്രതിസന്ധി തന്റെ കാര്യമല്ലെന്ന് റൊണാൾഡോ

- Advertisement -

റയൽ മാഡ്രിഡിലെ പ്രതിസന്ധി താൻ ഇടപെടേണ്ട കാര്യമല്ലെന്ന് മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുൻപുള്ള പത്ര സമ്മേളനത്തിലാണ് റൊണാൾഡോ റയൽ മാഡ്രിഡിലെ പ്രതിസന്ധിയെ കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞത്.

കഴിഞ്ഞ ദിവസം റൊണാൾഡോയുടെ യുവന്റസിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള ഇസ്കോയുടെ അഭിപ്രായ പ്രകടനത്തെ താൻ അംഗീകരിക്കുന്നുവെന്നും റൊണാൾഡോ പറഞ്ഞു. റയൽ മാഡ്രിഡ് വിട്ടു പോവാൻ താൽപര്യം ഉണ്ടായിരുന്ന ഒരാളെ പറ്റി ആലോചിച്ചു കരയുന്നില്ലന്നായിരുന്നു ഇസ്കോ പറഞ്ഞത്.

ഈ സീസണിന്റെ തുടക്കത്തിൽ റൊണാൾഡോ ടീം വിട്ടതോടെ ഗോൾ കണ്ടെത്താൻ റയൽ മാഡ്രിഡിനായിരുന്നില്ല. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ലെവന്റെയോടും തോറ്റിരുന്നു. കഴിഞ്ഞ നാല് ലാ ലീഗ മത്സരങ്ങളിൽ റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ പരാജയമായിരുന്നു ലെവന്റെക്കെതിരെയുള്ളത്. മാത്രവുമല്ല റൊണാൾഡോയുടെ അഭാവത്തിൽ റയൽ മാഡ്രിഡ് 480 മിനുട്ടോളം ഗോളും നേടിയിരുന്നില്ല.

Advertisement