റയൽ മാഡ്രിഡ് ക്ലബിലും കൊറോണ, ക്ലബാകെ ഐസൊലേഷനിൽ!!

- Advertisement -

റയൽ മാഡ്രിഡ് ക്ലബിന്റെ എല്ലാ പരിപാടികളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. റയൽ മാഡ്രിഡിന്റെ ബാസ്ക്റ്റൾ ബോൾ ടീമിലെ ഒരു താരത്തിന് കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെയാണ് ക്ലബ് പരിശീലനം അടക്കം എല്ലാം റദ്ദാക്കാൻ തീരുമാനിച്ചത്. ബാസ്കറ്റ് ബോൾ താരം ആണെങ്കിലും റയലിന്റെ എല്ലാ ടീമുകളും ഒരേ ട്രെയിനിങ് ഇടത്തിലാണ് പരിശീലിക്കുന്നത് എന്നതിനാൽ ആണ് ഫുട്ബോൾ ടീം അടക്കം എല്ലാവരും നിരീക്ഷണത്തിൽ ആയത്.

ഫുട്ബോൾ താരങ്ങളും ഒഫീഷ്യൽസും അടക്കം എല്ലാവരും സ്വയം ഐസൊലേഷനിൽ നിൽക്കാനും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ക്ലബ് നിർദ്ദേശം നൽകി. ഇതോടെ റയൽ മാഡ്രിഡിന്റെ ലാലിഗ മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ഒന്നും നടക്കില്ല എന്ന് ഉറപ്പായി.

Advertisement