ലാലിഗയും നിർത്തവെച്ചു!!

- Advertisement -

കൊറോണ പടരുന്ന സാഹചര്യത്തിൽ സ്പെയിനിലും ഫുട്ബോൾ റദ്ദാക്കി. സ്പെയിനും കൊറോണ ഭീതിയിൽ ആയതിനാൽ രണ്ടാഴ്ചത്തേക്ക് എല്ലാ മത്സരങ്ങളും ഉപേക്ഷിക്കാൻ ആണ് ഇപ്പോൾ ലാലിഗ തീരുമാനിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ മത്സരം നിർത്തിവെക്കുക അല്ലാതെ വേറെ രക്ഷയില്ല എന്ന് സ്പാനിഷ് എഫ് എ പറഞ്ഞു.

സ്പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളികെ മത്സരം നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം തന്നെ നിർദേശം വന്നിരുന്നു. കൊറൊണയെ ഇനിയും തടയാൻ ആയില്ല എങ്കിൽ യൂറോപ്പിൽ ആകെ ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെക്കുന്ന അവസ്ഥയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതിനകം ഇറ്റലിയിൽ കൊറോണ കാരണം ലീഗ് മത്സരങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഫ്രാൻസിൽ ഇപ്പോൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് കലീ നടക്കുന്നത്. ഇംഗ്ലണ്ടിലും ജർമ്മമിയിലും ഉടൻ അത്തരം തീരുമാനങ്ങൾ ഉണ്ടായേക്കും.

Advertisement