“തനിക്ക് റയൽ മാഡ്രിഡ് വിടണം, പക്ഷെ ക്ലബ് സഹായിക്കുന്നില്ല”

- Advertisement -

റയൽ മാഡ്രിഡ് വിടാൻ തന്നെയാണ് തന്റെ ആഗ്രഹം എന്ന് കൊളംബിയൻ താരം ഹാമെസ് റോഡ്രിഗസ്. അവസാന കുറേ കാലമായി റയലിനൊപ്പം ഉണ്ടെങ്കിലും താരത്തിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. സീസൺ അവസാനം ആയപ്പോൾ തന്നെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന് റോഡ്രിഗസ് തന്നെ ആവശ്യപ്പെട്ടതിനെ തുടർന്ന് സിദാൻ സ്ക്വാഡിൽ പോലും ഉൾപ്പെടുത്താറുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഒക്കെ ലോണിൽ എങ്കിലും പോകാൻ റോഡ്രിഗസിനായിരുന്നു. ഇത്തവണ അതും ഉണ്ടായില്ല.

താൻ ക്ലബ് വിടാം തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും എന്നാൽ ക്ലബ് അതിന് തന്നെ സഹായിക്കുന്നില്ല എന്നും റോഡ്രിഗസ് പറയുന്നു. റയൽ മാഡ്രിഡ് താരത്തെ വിൽക്കാൻ വലിയ തുക ചോദിക്കുന്നത് കൊണ്ടാണ് റോഡ്രിഗസിന്റെ ട്രാൻസ്ഫർ നടക്കാത്തത്. തന്റെ ടീമംഗങ്ങൾക്ക് കിട്ടുന്ന അവസരം എനിക്ക് കിട്ടുന്നില്ല എന്നത് ഏറെ വിഷമിപ്പിക്കുന്നു. താൻ ഒരു മോശം കളിക്കാരൻ ആണെങ്കിൽ താൻ അത് അംഗീകരിച്ചേനെ. എന്നാൽ താൻ എന്നും വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന അതിനു വേണ്ടി പരിശ്രമിക്കുന്ന താരമാണ്. റോഡ്രിഗസ് പറഞ്ഞു. അവസാന അഞ്ചു വർഷമായി റയലിൽ ഉണ്ടെങ്കിലും ഒരിക്കലും റയലിൽ സ്ഥിരമായി റോഡ്രിഗസിന് അവസരം ലഭിച്ചിരുന്നില്ല.

Advertisement