“കെ.എൽ രാഹുലാവും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പർ”

Photo: Twitter/@BCCI

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ കെ.എൽ രാഹുലാവും നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുൻ ഇന്ത്യൻ താരങ്ങൾ. നിലവിലെ ഫോം വെച്ച് റിഷഭ് പന്തിനേക്കാൾ നിശ്ചിത ഓവർ മത്സരങ്ങളിൽ കെ.എൽ രാഹുലാണ് മികച്ചതെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ നയൻ മോംഗിയ അഭിപ്രായപ്പെട്ടു.

അതെ സമയം ടി20 ഇലവനിൽ കെ.എൽ രാഹുലിനും റിഷഭ് പന്തിനും അവസരം നൽകാമെന്നും എന്നാൽ കെ.എൽ രാഹുലാണ് നിലവിലെ ഫോമിൽ മികച്ച വിക്കറ്റ് കീപ്പർ എന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു. ഏകദിനത്തിൽ കെ.എൽ രാഹുലിനോട് ചോദിച്ചതിന് ശേഷം മാത്രം താരത്തെ വിക്കറ്റ് കീപ്പറാക്കിയാൽ മതിയെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.

മുൻ ചീഫ് സെലെക്ടർ കൂടിയായ എം.എസ്.കെ പ്രസാദും ടി20യിൽ കെ.എൽ രാഹുലാണ് നിലവിലെ ഫോമിൽ മികച്ച താരമെന്ന് അഭിപ്രായപ്പെട്ടു. ന്യൂസിലാൻഡ് പര്യടനത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ കെ.എൽ രാഹുൽ ആണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറെന്നും സഞ്ജു സാംസൺ ഇന്ത്യയുടെ മൂന്നാമത്തെ വിക്കറ്റ് കീപ്പറാണെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. ധോണിയുമായുള്ള നിരന്തരമായ താരതമ്യം റിഷഭ് പന്തിനെ ബാധിച്ചിട്ടുണ്ടെന്നും എന്നാൽ ധോണി വിരമിച്ചതോടെ റിഷഭ് പന്തിന് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

Previous article“തനിക്ക് റയൽ മാഡ്രിഡ് വിടണം, പക്ഷെ ക്ലബ് സഹായിക്കുന്നില്ല”
Next articleബാഴ്സലോണ ബോർഡിന് അവസാന മുന്നറിയിപ്പ് നൽകി മെസ്സി, ഉടൻ ക്ലബ് വിടും!?