സൗത്താംപ്ടണ്‍ ടെസ്റ്റ് സമനിലയിലേക്ക്, നാലാം ദിവസവും മഴ കവര്‍ന്നു

- Advertisement -

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസവും മഴ കവര്‍ന്നു. ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 236 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ച് 7/1 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴയെത്തിയത്. ഇതെ തുടര്‍ന്ന് ഏറെ മണിക്കൂര്‍ കാത്ത് നിന്നുവെങ്കിലും സ്ഥിതി മെച്ചപ്പെടാതിരുന്നതോടെ നാലാം ദിവസം ഉപേക്ഷിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

ഇനി ഒരു ദിവസം മാത്രം അവശേഷിക്കെ മത്സരത്തില്‍ നിന്ന് ഫലം പ്രതീക്ഷിക്കാനാകില്ല. അല്ലാത്ത പക്ഷം ഇരു ടീമുകളും തങ്ങളുടെ ഓരോ ഇന്നിംഗ്സുകള്‍ ഫോര്‍ഫീറ്റ് ചെയ്യേണ്ടതുണ്ട്.

Advertisement