ഇന്ന് റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം അതിനിർണായക മത്സരമായിരുന്നു. ലീഗിൽ മൂന്നാമതുള്ള സെവിയ്യയെ നേരിടുമ്പോൾ വിജയിച്ച് ആ മൂന്നാം സ്ഥാനം തങ്ങളുടേതാക്കൽ ആയിരുന്നു റയൽ മാഡ്രിഡ് ലക്ഷ്യം. അത് നേടാൻ അവർക്കായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ ഇന്ന് സെവിയ്യയെ തോൽപ്പിച്ചത്. രണ്ട് ഗോളുകളും പിറന്നത് കളിയുടെ അവസാന പന്ത്രണ്ട് മിനുറ്റുകളിൽ ആയിരുന്നു.
ആദ്യം 78ആം മിനുട്ടിൽ കസമേറൊ റയലിനെ മുന്നിൽ എത്തിച്ചു. വളരെ അപൂർവ്വമായി മാത്രം സ്കോർ ലിസ്റ്റിൽ എത്തുന്ന താരമാണ് കസമേറോ. കളിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ മോഡ്രിചിലൂടെ കളിയുടെ അവസാന മിനിഷങ്ങളിൽ രണ്ടാം ഗോളും റയൽ നേടി. ആ ഗോൾ മൂന്ന് പോയന്റ് ഉറപ്പിക്കുകയും ചെയ്തു. ഈ വിജയം റയൽ മാഡ്രിഡിനെ 36 പോയന്റുമായി ലീഗിൽ മൂന്നാമത് എത്തിച്ചു. 43 പോയന്റുള്ള ബാഴ്സലോണ ആണ് ലീഗിൽ ഇപ്പോഴും ഒന്നാമത്.