ലാലിഗ ക്ലബായ റയൽ മാഡ്രിഡ് അടുത്ത സീസണായുള്ള ഹോം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. സ്ഥിരം വെള്ള നിറത്തിൽ തന്നെയാണ് ഡിസൈൻ. വളരെ ഭംഗിയുള്ള ജേഴ്സി ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. വെള്ള ജേഴ്സിയിൽ കറുപ്പും നീല നിറത്തിലുള്ള വരകളും ഉണ്ട്. സീസണിലെ അവസാന മത്സരത്തിൽ ആകും റയൽ മാഡ്രിഡ് ആദ്യമായി ഈ ജേഴ്സി അണിയുക. ലാലിഗ ചാമ്പ്യന്മാരായ റയൽ ഇനി ചാമ്പ്യൻസ് ലീഗ് കിരീടം കൂടെ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.