മാർവൊപനോസ് ആഴ്സണൽ വിടും, ജർമ്മനിയിൽ തുടരും

20220516 124803

ആഴ്സണലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ജർമ്മൻ ക്ലബായ സ്റ്റുറ്റ്ഗർടിൽ കളിക്കുക ആയിരുന്ന സെന്റർ ബാക്ക് മാർവൊപനൊസ് ജർമ്മനിയിൽ തന്നെ തുടരും. താരത്തെ സ്ഥിര കരാറിൽ സ്റ്റുറ്റ്ഗർട് സ്വന്തമാക്കും. 3 മില്യൺ യൂറോ നൽകി ആകും മാർവൊപനൊസിനെ സ്റ്റുറ്റ്ഗർട് സ്വന്തമാക്കുക. താരം ജർമ്മനിയിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. അവസാന നാലര വർഷത്തോളമായി ആഴ്സണലിനൊപ്പം ആയിരുന്നു ഈ ഗ്രീക്ക് താരം ഉണ്ടായിരുന്നത്.

ഇത്തവണ സ്റ്റുറ്റ്ഗർടിന്റെ ഡിഫൻസിൽ 34 മത്സരങ്ങൾ മാർവൊപനോസ് കളിച്ചു. 5 ഗോളുകളും താരം നേടി. സ്റ്റുറ്റ്ഗർട് റിലഗേഷൻ ഒഴിവാക്കിയതോടെ ആണ് താരം ജർമ്മനിയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. 24കാരനെ ഭാവിയിൽ സ്റ്റുറ്റ്ഗർട് വിൽക്കുമ്പോൾ 10% ആഴ്സണലിന് ലഭിക്കും.