നാലു പ്രധാന താരങ്ങൾ ഇല്ലാതെ റയൽ മാഡ്രിഡ് മലോർകയ്ക്ക് എതിരെ

ലാലിഗയിൽ ഇന്ന് മലോർകയെ നേരിടാൻ ഇറങ്ങുമ്പോൾ റയൽ മാഡ്രിഡ് നിരയിൽ നാലു പ്രധാന താരങ്ങൾ ഉണ്ടാകില്ല. ബെയ്ല്, മോഡ്രിച്, ക്രൂസ്, വാസ്കസ് എന്നിവർ ആകും ഉണ്ടാകാത്തത്. പരിക്ക് കാരണം നാലു താരങ്ങൾക്കും മാച്ച് സ്ക്വാഡിൽ വരെ എത്താൻ ആവില്ല എന്ന് സിദാൻ ഇന്നലെ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

ബെയ്ലിനും മോഡ്രിചിനും അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. ക്രൂസിന് ഇന്റർ നാഷണൽ ബ്രേക്കിനു മുമ്പ് തന്നെ പരിക്കേറ്റിരുന്നു. ഈ സീസൺ തുടക്കം മുതൽ റയലിനെ പരിക്ക് അലട്ടുകയാണ്. ഇന്ന് എവേ മത്സരത്തിലാണ് റയൽ മലോർകയെ നേരിടേണ്ടത്. ലീഗിലെ ഒന്നാം സ്ഥാനക്കാർ ആണ് ഇപ്പോൾ റയൽ.

Previous articleഇന്ത്യയെ പിടിച്ച് കെട്ടി ദക്ഷിണാഫ്രിക്കൻ ബൗളർമാർ
Next articleഇന്ത്യയുടെ തിരിച്ചുവരവ് രോഹിത്തിന്റെ ശതകത്തിലൂടെ, ഒപ്പം അര്‍ദ്ധ ശതകവുമായി അജിങ്ക്യ രഹാനെയും