ഇത് വരെ ഗോൾ വഴങ്ങിയില്ല എന്ന വിയ്യറയലിന്റെ അഹങ്കാരം മാറ്റി റയൽ ബെറ്റിസ്, ലാ ലീഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത വിയ്യറയൽ പ്രതിരോധം ഭേദിച്ച് റയൽ ബെറ്റിസ്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ബെറ്റിസ് വിയ്യറയലിനെ തോൽപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ വിയ്യറയൽ മുന്നിട്ട് നിന്നപ്പോൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബെറ്റിസ് ആയിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ആണ് വിയ്യറയൽ പ്രതിരോധം ഭേദിക്കപ്പെട്ടത്. ലൂയിസ് ഹെൻറിക്വയുടെ ക്രോസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ റോഡ്രിയാണ് ബെറ്റിസിന് ആയി ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ ബാഴ്‌സലോണക്ക് ഒരു പോയിന്റ് മാത്രം പിറകിൽ മൂന്നാം സ്ഥാനത്ത് ആണ് ബെറ്റിസ് ഇപ്പോൾ വിയ്യറയൽ ആവട്ടെ നാലാം സ്ഥാനത്തും.