ഏകപക്ഷീയ വിജയത്തോടെ റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാമത്

Newsroom

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ലാലിഗ മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ റയൽ മാഡ്രിഡിന് ഗംഭീര വിജയം. ഇന്ന് എവേ മത്സരത്തിൽ ഗെറ്റാഫെയെ നേരിട്ട റയൽ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. 34ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ വന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡിഫൻഡർ വരാനെയിലൂടെ റയൽ മാഡ്രിഡ് രണ്ടാം ഗോളും നേടി. ക്രൂസ് ആയിരുന്നു വരാനെയുടെ ഗോൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷം മോഡ്രിചിലൂടെ ആയിരുന്നു റയലിന്റെ മൂന്നാം ഗോൾ. ഈ വിജയം റയലിനെ 40 പോയന്റിൽ എത്തിച്ചു. താൽക്കാലികനായി ഇത് റയലിനെ ഒന്നാമത് നിർത്തും. ഇന്ന് രാത്രി തന്നെ 39 പോയന്റുള്ള ബാഴ്സ കളിക്കുന്നുണ്ട്. അവർ വിജയിച്ചാൽ വീണ്ടും ഒന്നാമത് എത്തും.