മുടിക്കലിൽ വൻ വിജയവുമായി ബെയ്സ് പെരുമ്പാവൂർ

- Advertisement -

ബെയ്സ് പെരുമ്പാവൂർ ഫോമിലേക്ക് തിരികെ വരുന്നതാണ് ഇന്ന് മുടിക്കൽ സെവൻസിൽ കണ്ടത്. ഇന്ന് ജിംഖാന തൃശ്ശൂർ ആയിരുന്നു ബെയ്സ് പെരുമ്പാവൂരിന്റെ എതിരാളികൾ. മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്ക് ജയിക്കാൻ ബെയ്സ് പെരുമ്പാവൂരിനായി. ജിംഖാനയുടെ ഈ സീസണിലെ ദയനീയ ഫോം ഇന്നും കാണാൻ കഴിഞ്ഞു. ഇതുവരെ ഒരു വിജയം കണ്ടെത്താൻ ജിംഖാനയ്ക്ക് ആയിട്ടില്ല.

നാളെ മുടിക്കൽ സെവൻസിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് സബാൻ കോട്ടക്കലിനെ നേരിടും

Advertisement