മിൽനറിന് പരിക്ക്, കിരീടം ഉയർത്താൻ ഉണ്ടാവില്ല

- Advertisement -

ലിവർപൂളിന്റെ പ്രധാന താരങ്ങളിൽ ഒന്നായ ജെയിംസ് മിൽനറിന് പരിക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ എവർട്ടണ് എതിരായ മത്സരത്തിൽ ഇറങ്ങിയ മിൽനർ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നു. റോബേർട്സൺ ഇല്ലാത്തതിനാൽ ഫുൾബാക്കായായിരുന്നു മിൽനർ ഇന്നലെ ഇറങ്ങിയത്. എന്നാൽ ഹാംസ്ട്രിങ് ഇഞ്ച്വറി മിൽനറിന് തിരിച്ചടിയായി.

മിൽനർ രണ്ടാഴ്ച എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും. ലിവർപൂളിന് അതിന് മുമ്പ് പ്രീമിയർ ലീഗ് കിരീടം ഉയർത്താനാകും എന്നത് കൊണ്ട് തന്നെ മിൽനറിന് അത് വലിയൊരു നഷ്ടമാകും. ലിവർപൂൾ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടുന നിമിഷത്തിൽ മിൽനറും ഗ്രൗണ്ടിൽ ഉണ്ടാകണം എന്നാണ് ലിവർപൂൾ ആരാധകരും ആഗ്രഹിക്കുന്നത്.

Advertisement