റാമോസിന് പരിക്ക്, രണ്ടാഴ്ച്ചയോളം പുറത്തിരിക്കും

- Advertisement -

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് പരിക്ക്. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിലാണ് റാമോസിന് പരിക്കേറ്റത്. സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് നേരിട്ടത് അത്ലെറ്റിക്കോ മാഡ്രിഡിനെയാണ്. കളിയുടെ 61 ആം മിനുട്ടിൽ മൊറാട്ടയുടെ ചവിട്ടേറ്റാണ് റാമോസിന് പരിക്കേറ്റത്. പിന്നീട് കുറച്ച് നേരം കളത്തിന് വെളിയിലിരുന്ന റാമോസ് കളത്തിൽ തിരിച്ചെത്തിയിരുന്നു.

അധിക സമയത്തും ജേതാവിനെ കണ്ടെത്താകാതിരുന്ന സൂപ്പർ കപ്പ് ഫൈനലിൽ പെനാൽറ്റിയിലാണ് റയൽ മാഡ്രിഡ് ജയിച്ചത്. റയൽ മാഡ്രിഡിന് വേണ്ടി റാമോസും ഗോളടിച്ചിരുന്നു. റാമോസ് രണ്ടാഴ്ച്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോപ ഡെൽ റേയിലെ ആദ്യ മത്സരവും റാമോസിന് നഷ്ടമാകും. സെവിയ്യക്കും റയൽ വയ്യദോലിദുമെതിരെയുള്ള മത്സരങ്ങളും റാമോസിന് നഷ്ടമാവും.

Advertisement