ഐ ലീഗ് ഇനി വൺ സ്പോർടിൽ!! ഓൺലൈനായും കാണാം

- Advertisement -

ഐ ലീഗ് ഇത്തവണ മുതൽ 1സ്പോർട് എന്ന പുതിയ ചാനൽ ടെലികാസ്റ്റ് ചെയ്യും. ഡി സ്പോർട് ആയിരുന്നു ഇതുവരെ ഐ ലീഗ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. ഡി സ്പോർട് ചാനലിന് പകരം വരുന്ന പുതിയ ചാനൽ ആണ് 1സ്പോർട്. ഡിസ്കവറി നെറ്റ്വർക്ക് തന്നെയാണ് 1സ്പോർടിന്റെയും ഉടമ.

എ ഐ എഫ് എഫുമായി ഈ വർഷമായിഉന്നു മൂന്ന് വർഷത്തെ കരാർ ഡിസ്പോർട് ഒപ്പുവെച്ചത്. അത് ഇനി 1സ്പോർടിന്റെ അവകാശമാകും. കഴിഞ്ഞ സീസൺ വരെ സ്റ്റാർ സ്പോർട്സ് ആയിരുന്നു ഐലീഗ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. ഒപ്പം ഓൺലൈൻസ് സ്ട്രീമിങിനായി ഫാൻ കോഡ് എന്ന ആപ്പും ടെലിക്കാസ്റ്റ് അവകാശം വാങ്ങി. ഇനി എല്ലാ മത്സരങ്ങളും ഫാൻ കോഡ് ആപ്പ് വഴി മൊബൈലിലും കാണാം. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.

Advertisement