സെർജിയോ റാമോസിന് വീണ്ടും പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് വീണ്ടും പരിക്ക്‌. കഴിഞ്ഞ മത്സരത്തിൽ മാത്രമായിരുന്നു റാമോസ് പരിക്കും കൊറോണയും ഒക്കെ മാറി എത്തിയത്. താരത്തിന് വീണ്ടും പരിക്കേറ്റു എന്നും അടുത്ത മത്സരങ്ങളിൽ കളിക്കുന്നത് സംശയമാണെന്നും ക്ലബ് അറിയിച്ചു. റാമോസ് ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കളിച്ചിരുന്നു. ഫെബ്രുവരി മുതൽ റാമോസ് പരിക്കിന്റെയും കൊറോണയുടെയും പിടിയിലായിരുന്നു.

റാമോസിന് പരിക്കേറ്റത് റയലിന്റെ പ്രശ്നങ്ങൾ വർധിപ്പിക്കും. ലാലിഗയിൽ നിർണായക മത്സരത്തിൽ സെവിയ്യയെ നേരിടാൻ ഇരിക്കുകയാണ് റയൽ മാഡ്രിഡ്. റാമോസ് മാത്രമല്ല മറ്റൊരു സെന്റർ ബാക്കായ വരാനെയും റൈറ്റ് ബാക്കായ കാർവഹാലും പരിക്കേറ്റ് പുറത്താണ്. സെവിയ്യക്ക് എതിരെ വിജയിച്ചാൽ മാത്രമെ കിരീട പോരാട്ടത്തിൽ നിൽക്കാൻ റയൽ മാഡ്രിഡിനാവുകയുള്ളൂ.