പാക്കിസ്ഥാന് 7 വിക്കറ്റ് നഷ്ടം, ആബിദ് പൊരുതുന്നു

Pakzim

സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 353/7 എന്ന നിലയില്‍. ഇന്നത്തെ ആദ്യ സെഷനില്‍ പാക്കിസ്ഥാന് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. 151 റണ്‍സ് നേടി ആബിദ് അലിയാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങുന്നത്.

സാജിദ് ഖാന്‍(20), മുഹമ്മദ് റിസ്വാന്‍(20) എന്നിവരാണ് ആബിദിനൊപ്പം പൊരുതി നില്‍ക്കുവാന്‍ ശ്രമിച്ചത്. ഡൊണാള്‍ഡ് ടിരിപാനോ, ലൂക്ക് ജോംഗ്വേ, ടെണ്ടായി ചിസോരോ എന്നിവര്‍ സിംബാബ്‍വേയ്ക്കായി ഇന്ന് വിക്കറ്റുകള്‍ നേടി.

Previous articleകിയെല്ലിനിക്ക് വേണ്ടി ബെക്കാമിന്റെ ഇന്റർ മയാമി രംഗത്ത്
Next articleസെർജിയോ റാമോസിന് വീണ്ടും പരിക്ക്