ഞെട്ടൽ മാറാതെ ബാഴ്സ !! മെസ്സിക്ക് പിന്തുണയുമായി ഇതിഹാസ താരം പുയോളും രംഗത്ത്

- Advertisement -

ബാഴ്സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തിന് പിന്തുണയെന്നോണം ട്വീറ്റ് ഇട്ട് ബാഴ്സ ഇതിഹാസ താരം കാർലോസ് പുയോൾ രംഗത്ത്. തന്റെ ട്വിറ്ററിൽ ലിയോക്ക് ബഹുമാനവും പിന്തുണയും എന്ന അർത്ഥത്തിലാണ് പുയോൾ ട്വീറ്റ് ഇട്ടത്.

മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പുയോൾ രംഗത്ത് വന്നത്. ബാഴ്സ ബോർഡിന്റെ നിലപാടുകളിൽ മുൻ താരങ്ങൾക്കും ഉള്ള കടുത്ത അതൃപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്റെ സുഹൃത്ത് കൂടിയായ മെസ്സിക്ക് തന്റെ എല്ലാ വിധ പിന്തുണയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. മെസ്സിയുടെ അരങ്ങേറ്റം മുതൽ 2014 വരെ ഇരുവരും ബാഴ്സയിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്.

Advertisement