ഞെട്ടേണ്ട!! മെസ്സിക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്!!!

- Advertisement -

മെസ്സി ബാഴ്സലോണ വിടുമെന്ന വാർത്തകൾ ശക്തമാകുന്നതിനൊപ്പം ഉയർന്നു വരുന്ന അഭ്യൂഹങ്ങളും ശക്തമാവുകയാണ്. മെസ്സി ബാഴ്സലോണ വിട്ടാൽ എവിടേക്ക് എന്നാണ് എല്ലാവരും ഇപ്പോൾ ചിന്തിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിയുടെ ലക്ഷ്യം എന്നാണ് കൂടുതൽ പേരും പറയുന്നത്. എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന വാർത്ത മാഞ്ചസ്റ്റർ യുണൈറ്റഡും മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ്.

മെസ്സിയുടെ പിതാവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിനിധികൾ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ഈ സീസണിൽ ഇതുവരെ ഒരു ട്രാൻസ്ഫർ പോലും നടത്താത്ത ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ മെസ്സിയെ ലഭിക്കും എങ്കിൽ എത്ര തുകയും നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കമാണ്. യഥാർത്ഥത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി എന്നീ മൂന്ന് ക്ലബുകൾക്ക് മാത്രമെ മെസ്സിയെ വാങ്ങാനുള്ള പണം ഉണ്ടാകു എന്നതാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ അത്ര മികച്ച സ്ക്വാഡ് ഒന്നും ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മെസ്സി പോകുമോ എന്നത് സംശയമാണ് മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു കരുത്തുല്ല സ്ക്വാഡും പെപ് ഗ്വാർഡിയോളയുടെ സാന്നിദ്ധ്യവും മെസ്സിയെ സിറ്റിയിൽ എത്തിക്കാൻ ആണ് സാധ്യത. എന്നാലും മെസ്സി വരില്ല എന്ന് പറയുന്നത് വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടർന്നേക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കളിച്ച ക്ലബ മെസ്സി എത്തിയാൽ അത് ആ ക്ലബിനും ഒരു അപൂർവ്വ നേട്ടമാകും.

Advertisement