പ്രീസീസണിൽ ഒരു എൽ ക്ലാസികോ

അടുത്ത സീസൺ തുടങ്ങും മുമ്പ് അമേരിക്കയിൽ വെച്ച് ഒരു എൽ ക്ലാസികോ നടക്കും. അടുത്ത പ്രീ സീസൺ ടൂറിൽ ലാസ് വെഗാസിൽ വെച്ചാകും എൽ ക്ലാസികോയിൽ സ്പെയിനിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ വരിക. കോവിഡ് കാരണം അവസാന സീസണിലുകൾ ഭൂരിഭാഗം ക്ലബുകളും പ്രീസീസൺ ടൂറുകൾ നടത്തിയിരുന്നില്ല. അതിനൊരു മാറ്റമാകും ഈ പ്രീസീസണിൽ കാണുക.

ബാഴ്സലോണയും റയൽ മാഡ്രിഡും ഇത്തവണ അമേരിക്കയിലേക്കാണ് പ്രീസീസൺ ടൂർ നടത്തുന്നത്. എൽ ക്ലാസികോ കൂടാതെ മറ്റു മത്സരങ്ങളും ഇരു ക്ലബുകളും കളിക്കും. ബാഴ്സലോണയുടെ അമേരിക്കയിലെ മൂന്ന് സൗഹൃദ മത്സരങ്ങൾ കൂടെ ഉറപ്പായിട്ടുണ്ട്. ഇന്റർ മിയാമി, ന്യൂയോർക്ക് റെഡ് ബുൾസ്, യുവന്റസ് എന്നിവരെ ബാഴ്സലോണ അമേരിക്കയിൽ വെച്ച് പ്രീസീസൺ ടൂറിൽ നേരിടും.