ലിവർപൂളിന് ഒരു പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കാൻ ജെറാഡിനാകുമോ

ജെറാഡ് ലിവർപൂളിന്റെ ഇതിഹാസമാണ്. എന്നാൽ ജെറാഡിന് ഒരിക്കൽ പോലും ലിവർപൂളിന് ഒരു പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കാൻ ആയിരുന്നില്ല. ഒരിക്കൽ ലിവർപൂൾ കിരീടത്തിന് വളരെ അടുത്ത് എത്തിയപ്പോൾ കുപ്രസിദ്ധമായ ജെറാഡ് സ്ലിപ്പിലൂടെ കിരീടം നഷ്ടപ്പെടാൻ ജെറാഡ് കാരണമായിട്ടും ഉണ്ട്. ആ ജെറാഡിന് ഇപ്പോൾ മുന്നിൽ ഒരവസരം വന്നിരിക്കുകയാണ്. ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കാൻ.
20220518 135456
ഇപ്പോൾ ആസ്റ്റൺ വില്ലയുടെ പരിശീലകനായ ജെറാഡ് അടുത്ത് മത്സരത്തിൽ നേരിടേണ്ടത് മാഞ്ചസ്റ്റർ സിറ്റിയെ ആണ്. അന്ന് ജെറാഡ് മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിൽ നിന്ന് തടയുക ആണെങ്കിൽ ലിവർപൂളിന് അവരുടെ മത്സരം വിജയിച്ച് ഇരുപതാം ലീഗ് കിരീടം ഉയർത്താം. ലിവർപൂൾ ആരാധകരും ജെറാഡിൽ നിന്ന് അങ്ങനെ ഒരു സഹായമാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് സിറ്റി ആസ്റ്റൺ വില്ല പോരാട്ടം നടക്കുന്നത്. അതുകൊണ്ട് തന്നെ പെപിന്റെ ടീമിനെ തടയുക ജെറാഡിന് എളുപ്പമാകില്ല. എങ്കിലും ലിവർപൂളിന് വേണ്ടി ഒരു കപ്പ് ഫൈനൽ എന്ന പോലെ ആകും ജെറാഡ് ടീമിനെ ഒരുക്കുക. ജെറാഡിനൊപ്പം മുൻ ലിവർപൂൾ താരമായ കൗട്ടീനോയും ലിവർപൂളിനെ സഹായിക്കാൻ ഉണ്ടാകും. ഇപ്പോൾ ലിവർപൂളിനെക്കാൽ ഒരു പോയിന്റ് മാത്രം മുന്നിലാണ് മാഞ്ചസ്റ്റർ സിറ്റി.