“കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കുറച്ചു കൂടെ പക്വത കാണിക്കണം” – ഇഷ്ഫാഖ്

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ പക്വത കാണിക്കേണ്ടതുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇശ്ഫാഖ് അഹമ്മദ്. ഇന്നലെ മത്സരത്തിന്റെ അവസാന നിമിഷം ഗോൾ വഴങ്ങി വിജയം കൈവിട്ടത് ശരിയായില്ല എന്നും അത്തരം അവസരങ്ങളിൽ കൂടുതൽ പക്വത കാണിക്കേണ്ടതുണ്ട് എന്നും ഇഷ്ഫാഖ് പറഞ്ഞു. അശ്രദ്ധ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായി പോയന്റുകൾ നഷ്ടപ്പെടുത്തുകയാണെന്നും ഇഷ്ഫാഖ് പറഞ്ഞു.

ബെംഗളൂരു എഫ് സിക്ക് എതിരെ ഒരു നിമിഷത്തെ അശ്രദ്ധ ആയിരുന്നു പ്രശ്നമായത്. ഇന്നലെയും അത് തന്നെ സംഭവിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ മത്സരത്തിന്റെ വേഗത അവസാനം കുറക്കണമായിരുന്നു എന്നും ഇഷ്ഫാഖ് പറഞ്ഞു. ഇന്നലെ രണ്ട് പോയന്റുകളാണ് നഷ്ടമായത്. കിട്ടിയ അവസരങ്ങൾ മുതലെടുത്തിരുഞ്ഞ് എങ്കിൽ നേരത്തെ തന്നെ മൂന്ന് പോയന്റ് ഉറപ്പിക്കാനായിരുന്നു എന്നും ഇഷ്ഫാഖ് പറഞ്ഞു