പികെയ്ക്ക് വീണ്ടും പരിക്ക്, ബാഴ്സലോണ പ്രതിസന്ധിയിൽ

Img 20210304 181326
- Advertisement -

ബാഴ്സലോണയുടെ ഈ സീസണിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ പികെയ്ക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്‌‌. അതും മുട്ടിന് തന്നെ. താരം ഈ സീസൺ ഭൂരിഭാഗവും മുട്ടിനേറ്റ പരിക്ക് കാരണം പുറത്തായിരുന്നു‌‌. പികെ ബാഴ്സലോണ ടീമിനൊപ്പം തിരികെ എത്തിയിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. അപ്പോഴാണ് പരിക്ക് വീണ്ടും എത്തിയിരിക്കുന്നത്.

ഇന്നലെ സെവിയ്യക്ക് എതിരായ കോപ ഡെൽ റേ മത്സരത്തിനിടയിൽ ആയിരുന്നു പികെയ്ക്ക് പരിക്കേറ്റത്. ഇന്നലെ ഗോളുമായി ഇഞ്ച്വറി ടൈമിൽ രക്ഷിക്കാൻ പികെയ്ക്ക് ആയിരുന്നു‌. പികെയുടെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമല്ല‌. എങ്കിലും ഒരു മാസം എങ്കിലും പികെ പുറത്തിരിക്കും എന്നാണ് വിവരം. മ്റ്റൊരു സെന്റർ ബാക്കായ അറോഹോയും പരിക്കേറ്റ് പുറത്താണ്‌. അടുത്ത ആഴ്ച പി എസ് ജിക്ക് എതിരെ ഇറങ്ങേണ്ട ബാഴ്സലോണ ഇതോടെ പ്രതിസന്ധിയിലായി.

Advertisement